ജീവിതത്തിൽ ഒരിക്കൽ മാത്രമേ മണവാട്ടിയായി വേദിയിൽ അരങ്ങേറിയിട്ടൊള്ളു. പൊതുവെ സ്കൂളിലായാലും, കോളേജിലായാലും ഒപ്പനയിൽ മണവാട്ടി ആകണമെങ്കിൽ, വെളുപ്പും സൗന്ദര്യവും നല്ലോണം വേണം, ഇന്ന് ആ സങ്കൽപ്പം കുറെ മാഞ്ഞു പോയിട്ടുണ്ടെങ്കിലും, പണ്ടൊക്കെ ശരിക്കും ആലോചിച്ചിരുന്നു എന്തുകൊണ്ടാവാം ബാക്കി ഉള്ളവർക്ക് മണവാട്ടി ആയിക്കൂടാ എന്ന്?.
തിളങ്ങുന്ന ഡ്രെസ്സും, കൊറേ വളകളും മാലയുമായി തിളങ്ങി നിൽക്കുന്നത് കാണാൻ തന്നെ ഭയങ്കര രസമാണ്. പണ്ട് യുകെജി യിൽ പഠിക്കുമ്പോഴാണ് ആദ്യമായ് പുതുപ്പെണ്ണ് ആകുന്നത്. സാഹചര്യം ആണ് അന്ന് മണവാട്ടി ആയി എന്നെ നിർത്തിയത്.
എന്റെ പരുപാടി കഴിഞ്ഞു ഡ്രസ്സ് മാറ്റാൻ ഡ്രസിങ് റൂമിൽ വന്നപ്പോൾ ഒരു ടീച്ചർ വേവലാതിയോടെ നിൽക്കുന്നു. എല്ലാം കഴിഞ്ഞു വീട്ടിൽ പോകാൻ നിന്ന എന്നെ ഇടത്തു മണവാട്ടി ആക്കി. കാരണം, അന്ന് ആ ഒപ്പനയിൽ ഉള്ള മണവാട്ടി കുട്ടിക് വയ്യാതായി ആള് വരില്ല എന്ന് പറഞ്ഞു. ആരിം കിട്ടാതെ ആയപ്പോൾ എന്നെ അങ് അവതരിപ്പിച്ചു. കുറെ ഒന്നും ഓര്മ ഇല്ലങ്കിലും, അന്ന് വള കൊള്ളാതെ കുത്തി കയ്യിൽ കേറ്റിച്ചത് ഇപ്പഴും ഓർമയുണ്ട്.
അന്ന് ഒപ്പനക്ക് ഉണ്ടായിരുന്ന പാട്ടു, ഈസ്റ്റ് കോസ്റ്റ് ന്റെ "പാൽ നില പുഞ്ചിരി" എന്ന പാട്ടായിരുന്നു. ഇന്നും ആ പാട് കേൾക്കുമ്പോൾ പഴ കാലം ഓര്മ വരും. കൊറേ വർഷങ്ങൾ കഴിഞ്ഞു പുതിയ സ്കൂളിലേക്ക് മാറിയപ്പോൾ എന്റെ ഒരു കൂട്ടുകാരി പറഞ്ഞു അവളുടെ കസിൻ പണ്ട് ഒപ്പന കാലിച്ചതിൽ ഞാൻ മണവാട്ടി ആയിരുന്നു എന്ന്.
അവളുടെ കയ്യിൽ ആ സിഡി ഉണ്ടായിരുന്നു, അന്ന് തന്നെ ചോദിച്ചാൽ മതിയായിരുന്നു. ഇന്ന് കൊറേ കാലം കഴിഞ്ഞു. അതൊക്കെ കളഞ്ഞു പോയി കാണും. പക്ഷെ എന്റെ ഓർമ്മകൾ ഇന്നും നിൽക്കുന്നു.



.jpg)

