This is 'I'

My photo
I love a hot cup of strong milk tea with cardamom powder and a bit of extra sweetness — so you don’t have to. :)

വീണ്ടും...

ആഗ്രഹങ്ങളെ തേടി പോയാൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരിടത്തെത്തും, അവിടെ നമ്മൾ കണ്ടു മുട്ടുന്ന ആളുകൾ, അവരുടെ ജീവിത യാത്രകൾ എല്ലാം കൗതുകം നിറഞ്ഞതാകും. അതിലുപരി നമ്മൾ തേടി പോയ ഒന്നിനെ experience ചെയ്യുമ്പോൾ അത് നമുക്ക് നൽകുന്ന പാഠങ്ങൾ, നമ്മൾ കണ്ടത്തുന്ന സന്തോഷങ്ങൾ, നമ്മുടേതായ നിമിഷങ്ങൾ എല്ലാം സുഖം തെരുന്ന ഒന്നായിരിക്കും.


അങ്ങനെ ഒരു യാത്രയിലാണ് ഞാൻ. എന്റേതായ തീരുമാനത്തിന് ചുവടു വെച് ഞാനിതാ ബാംഗ്ലൂർ എന്ന സിറ്റിയിലേക്ക് വന്നെത്തിയിരിക്കുന്നു.  



ഒരുപാട് നാളത്തെ ഒരു ആഗ്രഹമായിരുന്നു ഫെല്ലോഷിപ്പ് ചെയ്യണം, അതിലുപരി അതൊന്ന് എക്സ്പീരിയൻസ് ചെയ്യണം എന്നത്. 


ഒന്ന് മാത്രമേ എനിക്കറിയുകയൊള്ളു , അത് എത്രമാത്രം ബുദ്ധിമുട്ടാണ് എന്നത്. but still ഐ ചൂസ് this for മൈസെൽഫ്.   


i know the exposure that i will be getting if i choose this fellowship, and the experience of learning from a team, and a lot of people - is going to be the best of my life.



will update more on the coming blogs so stay tune ... :


ഇൻസ്റ്റാഗ്രാം / Social Media

 ഞാൻ ആദ്യമായി ഇൻസ്റ്റാഗ്രാം യൂസ് ചെയ്യാൻ തുടങ്ങിയത്, 12 ത് കഴിയുമ്പോഴാണ്. പൊതുവെ അന്ന് വ്യാപകമായിരുന്നുന്നത് facebook ആയിരുന്നു, പക്ഷെ അതിനോട് പണ്ടേ ഇഷ്ടമില്ലാതിരുന്നത് കൊണ്ട് അത് യൂസ് ചെയ്യാൻ പഠിച്ചും ഇല്ല. 


ഇൻസ്റാഗ്രാമിന്റെ ആവശ്യം ശെരിക്കും ഇല്ലായിരുന്നു, പക്ഷെ എല്ലാവര്ക്കും ഉള്ളതിനാൽ, എനിക്കും ഒന്ന് എടുക്കണം എന്ന് തോന്നി. അങ്ങനെ ഞാനും തുടങ്ങി, എന്റെ ഫ്രണ്ട്സിനൊക്കെ റിക്വസ്റ്റ് ഒക്കെ അയച്ചു, സുലഭമായി മുന്നോട്ട് പോകുകയായിരുന്നു. പക്ഷെ, വൈകാതെ തന്നെ ഒരു വെല്യ കാര്യം ഞാൻ അതിൽ നിന്നും പഠിച്ചു. അന്ന് എന്റെ ക്ലാസ്സിലുള്ള മുഖ്യ കുട്ടികൾക്കും, നേരിൽ കണ്ടാൽ മിണ്ടാൻ ഭയങ്കര മടിയുള്ള കൂട്ടത്തിലാണ്. ബോയ്സ് ആയിക്കോട്ടെ, girls ആയിക്കോട്ടെ, ഗ്രൂപ്പിസം ഉള്ള ക്ലാസ്സിൽ നമ്മളോടൊക്കെ മിണ്ടാൻ പലരും അധികം ഉണ്ടാകില്ല. 


എന്നാൽ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തു തുടങ്ങിയപ്പോ, എന്റെ ക്ലാസ്സിൽ ഉള്ള പിള്ളേരെ ഇല്ലേ, അവർ നല്ലം സംസാരിക്കുന്നു, അവർ കഴിക്കുന്ന ഭക്ഷണം അയക്കുന്നു, ഫോട്ടോസ് ഷെയർ ചെയ്യുന്നു. അങ്ങനെ പോകുന്നു അവരുടെയും എന്റെയും  സോഷ്യൽ ലൈഫ്. 


പിന്നെ കോളേജ് ആയപ്പോഴേക്കും, ഇൻസ്റ്റാഗ്രാം യൂസ് ചെയ്യാനുള്ള interest  കുറഞ്ഞു, മാത്രവുമല്ല ലൈഫ് അകെ ബോർഡ് ആയിരുന്നു, പിന്നെ covid വന്നപ്പോൾ അതിൽ വീണ്ടും ആക്റ്റീവ് ആയി. അന്നാണ് ഞാൻ വൈഡ് ആയിട്ട് മെസ്സേജ് അയക്കാനും, ഷെയർ ചെയ്യാനുമൊക്കെ തുടങ്ങിയത്. ഞാൻ ഇപ്പോഴും ഓർക്കുന്നു, ഒരു സങ്കടപെടുത്തുന്ന, ഒരു സ്റ്റോറി ഞാൻ ഷെയർ ആക്കിയതും, പിന്നെയാണ് എനിക്ക് മനസിലായത് അത് സത്യമല്ല, ഒരു fake സ്റ്റോറി ആയിരുന്നു എന്നത്. 



ഇന്നും ഞാൻ മനസ്സിലാക്കുന്നതും, എന്നാൽ ഒരിക്കലും എനിക്ക് തന്നെ വിട്ടു നിൽക്കാൻ കഴിയാത്തതുമാണ്, ഇൻസ്റ്റാഗ്രാം ഉപയോഗം, വർക്കിന്റെ ആവശ്യത്തിന് ഉപയോഗിക്കേണ്ടതിനാൽ, അത് പാടെ കളയാൻ പറ്റില്ല. ഇന്നും ഞാൻ അതിലൂടെ, ലോകത്തെ അറിയുകയും, അത് പോലെ തന്നെ വ്യത്തികെട്ട അനാവശ്യമായിട്ടുള്ള, വാർത്തകളും, ഫോട്ടോസും കാണുന്നു എന്നതാണ്. എന്റെ ജോലി കഴിഞ്ഞാൽ ഞാൻ അത് കളയും. ഇനി തീരെ ഉപയോഗിക്കേണ്ട എന്നതിലേക്ക് ഞാൻ ഒഴിവാക്കും, ആക്കണം. ഒരുപാട് തെറ്റുകളിലേക്ക് അല്ലെങ്കിൽ ശിർക്കിലേക്ക് ഞാൻ പോകുന്നുണ്ട്.

ഞാനും മണവാട്ടി ആയ നാൾ.

 ജീവിതത്തിൽ  ഒരിക്കൽ മാത്രമേ മണവാട്ടിയായി വേദിയിൽ അരങ്ങേറിയിട്ടൊള്ളു. പൊതുവെ സ്കൂളിലായാലും, കോളേജിലായാലും ഒപ്പനയിൽ മണവാട്ടി ആകണമെങ്കിൽ, വെളുപ്പും സൗന്ദര്യവും നല്ലോണം വേണം, ഇന്ന് ആ സങ്കൽപ്പം കുറെ മാഞ്ഞു  പോയിട്ടുണ്ടെങ്കിലും, പണ്ടൊക്കെ ശരിക്കും ആലോചിച്ചിരുന്നു എന്തുകൊണ്ടാവാം ബാക്കി ഉള്ളവർക്ക് മണവാട്ടി ആയിക്കൂടാ എന്ന്?.



തിളങ്ങുന്ന ഡ്രെസ്സും, കൊറേ വളകളും മാലയുമായി തിളങ്ങി നിൽക്കുന്നത് കാണാൻ തന്നെ ഭയങ്കര രസമാണ്. പണ്ട് യുകെജി യിൽ പഠിക്കുമ്പോഴാണ് ആദ്യമായ്  പുതുപ്പെണ്ണ് ആകുന്നത്. സാഹചര്യം ആണ് അന്ന് മണവാട്ടി ആയി എന്നെ നിർത്തിയത്. 


എന്റെ പരുപാടി കഴിഞ്ഞു ഡ്രസ്സ് മാറ്റാൻ ഡ്രസിങ് റൂമിൽ വന്നപ്പോൾ ഒരു ടീച്ചർ വേവലാതിയോടെ നിൽക്കുന്നു. എല്ലാം കഴിഞ്ഞു വീട്ടിൽ പോകാൻ നിന്ന എന്നെ ഇടത്തു മണവാട്ടി ആക്കി. കാരണം, അന്ന് ആ ഒപ്പനയിൽ ഉള്ള മണവാട്ടി കുട്ടിക് വയ്യാതായി ആള് വരില്ല എന്ന് പറഞ്ഞു. ആരിം കിട്ടാതെ ആയപ്പോൾ എന്നെ അങ് അവതരിപ്പിച്ചു. കുറെ ഒന്നും ഓര്മ ഇല്ലങ്കിലും, അന്ന് വള കൊള്ളാതെ കുത്തി കയ്യിൽ കേറ്റിച്ചത് ഇപ്പഴും ഓർമയുണ്ട്.


അന്ന് ഒപ്പനക്ക് ഉണ്ടായിരുന്ന പാട്ടു, ഈസ്റ്റ് കോസ്റ്റ് ന്റെ "പാൽ നില പുഞ്ചിരി" എന്ന പാട്ടായിരുന്നു. ഇന്നും ആ പാട് കേൾക്കുമ്പോൾ പഴ കാലം ഓര്മ വരും. കൊറേ വർഷങ്ങൾ കഴിഞ്ഞു പുതിയ സ്കൂളിലേക്ക് മാറിയപ്പോൾ എന്റെ ഒരു കൂട്ടുകാരി പറഞ്ഞു അവളുടെ കസിൻ പണ്ട് ഒപ്പന കാലിച്ചതിൽ ഞാൻ മണവാട്ടി ആയിരുന്നു എന്ന്. 


അവളുടെ കയ്യിൽ ആ സിഡി ഉണ്ടായിരുന്നു, അന്ന് തന്നെ ചോദിച്ചാൽ മതിയായിരുന്നു. ഇന്ന് കൊറേ കാലം കഴിഞ്ഞു. അതൊക്കെ കളഞ്ഞു പോയി കാണും. പക്ഷെ എന്റെ ഓർമ്മകൾ ഇന്നും നിൽക്കുന്നു.

പൊറാട്ട The പോരാളി

 പണ്ട് ഉമ്മ വയ്യാതെ കിടക്കുന്ന ദിവസങ്ങളിലും, വീട്ടിലെയും, നാട്ടിലെയും എന്തെങ്കിലും പരിപാടിക്കും ഒക്കെ വിളമ്പുന്ന എല്ലാവരുടെയും പ്രിയങ്കരിയാണ് നമ്മുടെ താരമായ പൊറാട്ട.


പുള്ളിക്കാരിയെ നമ്മുക്ക് ഏതു വിധത്തിലും തിന്നാം, കൊയച്ചിട്ടാണേലും, അടിച്ചിട്ടാണേലും, നുറുക്കിയിട്ടാണേലും, എല്ലാത്തിനും ബേസ്ഡ്. ഇ നായകിയെ നമുക്ക് മീൻ മുളകിട്ട കറിയിന്റെ കൂടെയും, മുളകിടാത്തതിന്റെ കൂടെയും, എന്തിനു ഒരു പഞ്ചസാരയിൽ കുത്തി തിന്നാൻ പോലും ശേഷിയുണ്ട് . എന്നാൽ എല്ലാവര്ക്കും താല്പര്യം ഇവളെ ബീഫിൽ പൊതിയുന്നതാണ്. നല്ല കുരുമുളകിട്ട ഉലുവയും കൂട്ടി, മസാലകളിൽ കുഴച്ച ബീഫ് കറി അതൊരു വിഗാരമാണ്.


എന്നാൽ ഇന്ന് ഞാൻ പറയാൻ പോകുന്നത്, ആദ്യമായി ഇവളോടിഷ്ടം തോന്നിയ സന്ദർഭമാണ്.


പണ്ടൊക്കെ നാട്ടിലെ സാധാ തട്ട് കടയിൽ നിന്ന് കിട്ടുന്ന ചൂടോടെ യുള്ള അടിച്ച പോരാട്ടന്റെ കൂടെ, കിട്ടുന്ന മുട്ട റോയ്സ്റ് എന്ന നായകനുണ്ടായിരുന്നു.

നല്ല വേവിച്ച ഉള്ളിയിലെ കിടന്ന് മുട്ട ഇങ്ങനെ തിളങ്ങി നിൽക്കും, ഒരു കഷ്ണം പൊറാട്ട എട്ത് അതിൽ മുക്കി, അതിനിടയിൽ മുട്ടയും കൂടി ചേർത്ത അങ്ങ് കഴിച്ചാൽ, അന്നത്തേക്കുള്ള, പ്രൊറ്റീനും എല്ലാം അങ്ങ് കടന്നു കേറും, എന്ത് രസമായിരുന്നു.



ആ കോമ്പിനേഷൻ ഇടക്കിടക്ക് നാക്കിൽ ഇട്ട് ഉരട്ടാന് ഭയങ്കര കൊതി ആയതു കൊണ്ടുതന്നെ, ആ കാലത്തു പൊറാട്ടക്ക് വേണ്ടി ഇത്തിരി സ്ഥലവും വയറ്റിൽ വാടകക്ക് എടുത്തിരുന്നു.


ഇന്ന് പക്ഷെ പൊറാട്ടന്റെ കൂടെ കിട്ടുന്നത് കോഴിയുടെ പാർട്സിട്ട വെള്ളപോലത്തെ ഒരു കറിയാണ്. ഇനി എരുവിനും പുളിയിക്കും വേണ്ടി വേണേൽ കൊർച് ചിക്കൻ പൊരിച്ചതും ബീഫ് വിരട്ടിയതും വേണേൽ വെടിക്കാം, എന്നാൽ പോലും നമ്മുടെ നായകൻ മുട്ട റോയ്സ്റ് ഇപ്പോൾ ഇല്ല. 


അതുകൊണ്ട് തന്നെ ഇന്നെനിക്ക് പൊറാട്ടയോടുള്ള താല്പര്യം വളരെ കുറഞ്ഞു പോയിരിക്കുന്നു. എല്ലാവരും ബീഫിൽ മുക്കി പൊറാട്ട തിന്നുമ്പോൾ, ഞാൻ കൊതിയോടെ നോക്കും, ബീഫ് അത്ര ഇഷ്ടമല്ലാത്ത ഞാൻ അതൊരു മുട്ട റോയ്സ്റ് ആയിരുന്നെങ്കിൽ എന്നാശിച്ചു പോകും.

വീട്ടിൽ എനിക്കിഷ്ടപ്പെട്ട ഇടം

ബാൽക്കണിയിൽ  ഇരിക്കാൻ ഇഷ്ടമുള്ളർ വിരളമാണ്. എനിക്കും എന്റെ വീട്ടിലെ പ്രിയപ്പെട്ട സ്ഥലമാണ് ബാൽക്കണി, കാരണം എന്നെ സ്വപ്നത്തിലേക്ക് കൊണ്ടെത്തിക്കുന്നതും, പല നിർണായക ജീവിത സാഹചര്യങ്ങളും, അനുഭവങ്ങളും, വിജയപരാജയവും, എല്ലാം ഷെയർ ചെയ്യുന്നത് ആ സ്ഥലത്തു നിന്നാണ്, രാവിലെയും, വൈകുന്നേരവും അവിടെ നിന്ന് കുറച്ച നേരം സമയം കളഞ്ഞില്ലെങ്കിൽ അന്ന് ഒരു മനഃപ്രയാസമാണ്.


ആദ്യമായി ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം, ഒരു സ്വപ്നം വേണെന്നൊക്കെ തോന്നി തുടങ്ങിയത്, ഇടക്കിടെ ആകാശത്തിലൂടെ പോകുന്ന വിമാനങ്ങൾ കണ്ടാണ്. ശെരിക്കും ഞാൻ ആഗ്രഹിച്ചു ഇന്നും മനസ്സ് പറയുന്നു ഞാൻ എന്നെങ്കിലും നേടുമെന്ന്. 


ഇപ്പോൾ ബാല്കണിയിൽ നിന്ന് നോക്കിയാൽ കാണുന്ന ഒരു മരമുണ്ട്, അതിനു പേരുണ്ട്, അറിയില്ല, പക്ഷെ ആ പേരില്ലാതെ മരത്തെ, ഞാൻ എന്നും നിരീക്ഷിക്കും, പലപ്പോഴും ഉള്ളിൽ ജീവിക്കാൻ ഉള്ള കോൺഫിഡൻസ്, വാശി എന്നൊക്കെ പറിനെ സാനമില്ലേ...അത് നമ്മക്ക് പലതിന്നും കിട്ടും, ചിലപ്പോ മനുഷ്യരിലൂടെ ആകാം, ചിലപ്പോ നമ്മളുടെ ചുറ്റുപാടിൽന്നാവാം. എന്തായിരുന്നാലും ചില നേരത്ത ചില observations നല്ലതാണ്. 

തല്ക്കാലം AI വെച്ച് അഡ്ജസ്റ്റ് ചെയ്യാം 

അപ്പൊ ഈ മരം, പല stages ലൂടെ ആണ് കടന്നു പോകുന്നത്, അതിന്റെ ഇലകളും, കയ്ക്കലും നല്ലം കായ്ക്കുന്ന ഒരു സമയം, പിന്നെ പതിയെ അതിൽന്ന ഇലകൾ കൊഴിയുന്നതും, പിന്നെ ജനുവരി ആകുമ്പോൾ അതിനൊരു ചുകന്ന കളറിൽ ഇലകൾ മാറുന്നതും, ഫെബ്രുവരി ആദ്യ വീക്കിൽ അത് മുഴുവൻ കൊഴിഞ്ഞു ഒന്നുമില്ലാതെ ആകുന്നതും, പിന്നെ ഇപ്പൊ തേ മാർച്ച് ആയപ്പോഴേക്ക്മ ചെറിയെ രീതിയിൽ അതിൽ ഇലകൾ വന്നു തുടങ്ങി ഇപ്പോൾ കാണാൻ നല്ല രസമാണ്.


നല്ല ഫോട്ടോസ് ഇതുവരെ എടുക്കാൻ കഴിഞ്ഞിട്ടില്ല, ഫോണിൽ നല്ല രീതിയിൽ കാമറ കിട്ടുന്നതിൽ മനഃപ്രയാസമുണ്ട്. അതുകൊണ്ട് എന്നെങ്കിലും നല്ല ഫോട്ടോ ആഡ് ചെയാം. 

വിലമതിക്കാനാവാത്ത വിന - യുദ്ധം

 ഇതെഴുടുന്നത് ഇറാൻ - യു.സ് - ഇസ്രായേൽ യുദ്ധത്തിന്റെ ദിവസങ്ങിൽ കിടയിലാണ്. എന്തിനാണ് യുദ്ധം ? എന്തിനുവേണ്ടി എന്നതൊക്കെ വായിക്കാനും കാണാനും ഒരുപാട് കിട്ടുമെങ്കിലും, ഇതെഴുതുന്നത്, പൊള്ളയായ ഭരണകർത്താക്കളുടെ പൈശാചിക ഭരണത്തെ ഒരു ഭരണത്തിനുപോലും എതിർക്കാനോ, തടയാനോ, അല്ലേൽ അതിനെതിരെ ശക്തമായി നിലക്കോളാണോ കഴിയുന്നില്ല  എന്ന ദയനീയമായ സാഹചര്യം വിലയിരുത്താനാണ്.


യൂട്യുബിലും ബാക്കി സോഷ്യൽ മീഡിയ പേജുകളുടെ താഴെ വരുന്ന കമെന്റുകൾ ഇനിയും സത്യം മനസ്സിലാക്കാൻ മുതിരാതെ എന്നാൽ മനസിലാകാത്ത ചില നീചമായ ജനങ്ങളുടെ അഭിപ്രായങ്ങൾ കാണുമ്പോൾ തോന്നുന്ന കഷ്ടതയാണ്.


ഒക്ടോബറിൽ ഗാസയിൽ യുദ്ധം നീണ്ടത്  3  വര്ഷം. അത് ഇന്നും തുടരുന്നു. ഒരു ശക്തിക്കുപോലും അന്നതിനെ നിർത്താനോ, തടയാനോ കഴിഞ്ഞില്ല. അതുകൊണ്ട് ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്നു രണ്ടു തെമ്മാടികളുടെ കുതന്ത്രത്തിനു മുന്നിൽ. 


പടച്ചോൻ ഈ ഉമ്മത്തിന്‌ നൽകിയ ഏറ്റവും വലിയ ശക്തിയുണ്ട്, ഞങ്ങളുടെ ഈമാനും ഇഹ്സാനും. സത്യം പുലരാൻ ആരെയും സമീപിക്കാനോ, നേരിടാനോ ഞങ്ങൾക്ക് ആവശ്യമില്ല. പടച്ചോൻ ഖുർആൻ നിൽ പറഞ്ഞീടുന്നു ഇതിന്റെ ഒക്കെ അന്ത്യവും വിധിയും. ഞങ്ങൾ സംപൃപ്‌തരാണ്, ഒരു പൈശാചിക ഭരണത്തിന് മുന്നിലും ഈ ഉമ്മത് വീഴിയില്ല, അത് വളരുക അല്ലാതെ.


പിന്നെ, പിശാചുക്കൾ ഭയപ്പെടുന്ന ആണവശേഷിക്കും, ഭരണത്തിനും എത്രയോ മുകളിലാണ് ഞങ്ങളുടെ വിശ്വാസവും, ഈമാനും. അതുപോലെ വിശാലമാണ് പടച്ചോന്റെ ഭൂമി.





എത്രയും പ്രിയപ്പെട്ട എന്റെ റബ്ബിനോട്

 




മധുരപ്രതീകമാകുന്ന പവിത്ര മാസം

ജല്ലജലാലായ നാഥനിൽ കേഴുന്ന മാസം

 ഇരു ദിനം തന്നിടുന്നു, നോമ്പിന്റെ മാധുര്യപൊതിയിൽ 

കണ്ണീരിൽ കുതിർത്ത പ്രാർത്ഥനയുടെ 

നാളത്തെ സ്വർഗ്ഗപൂങ്കാമാനത്തിനു .


എത്ര നാൾ കൊതിച്ചിടുന്നു, ഈ രാവിൽ 

എൻ കൺമണിയെ കണ്ടിടാൻ..


പതിയെ അടയുന്ന കണ്ണിനും, കാണാൻ വിമ്പലായി എൻ തിരുനബി (ﷺ) മുഖം.


ചോദിക്കുന്നു ഞാൻ ..കേഴുന്നു ഞാൻ 

ആ ദർശനം ഒന്ന് അറിഞ്ഞിടുവാൻ 

സലാം ചൊല്ലി, മടങ്ങിടാം ഞാൻ 

തീരക്കൊതിയുണ്ടെനിക്ക് 


ഓരോ രാവിലും നിൻ അരികിലെത്താൻ 

ഒന്നറിഞ്ഞിടുവാൻ ....


ഓരോ ദിവസം ഞാൻ കാത്തിരിക്കും..ചോദിച്ചിരിക്കും..








വീണ്ടും...

ആഗ്രഹങ്ങളെ തേടി പോയാൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരിടത്തെത്തും, അവിടെ നമ്മൾ കണ്ടു മുട്ടുന്ന ആളുകൾ, അവരുടെ ജീവിത യാത്രകൾ എല്ലാം കൗതുകം നിറഞ്ഞതാകു...

Readers pick