ആയുസ്സ് എന്തിനു വിനിയോഗിച്ചു, യുവത്വം ഏത് കാര്യത്തിൽ നശിപ്പിച്ചു, ധനം എങ്ങനെ സമ്പാദിച്ചു, എങ്ങനെ വിനിയോഗിച്ചു, അറിവുകൊണ്ട് എന്ത് ചെയ്തു - ഈ നാലു കാര്യങ്ങൾ സംബന്ധിച്ചു ചോത്യം ചെയ്യപ്പെടാതെ അന്ത്യ ദിനത്തിൽ ഒരു മനുഷ്യന്റെയും ഇരു കാലുകളൂം മുന്നോട്ട് നീങ്ങുകയില്ല.
ഇത് ഞാൻ എന്റെ ചെറിയ പ്രിയപ്പെട്ട ബുക്കിൽ കുറിച്ചിട്ട് വർഷം 4 അടുക്കുന്നു, ഇന്ന് ഇത് വീണ്ടും വായിച്ചപ്പോൾ, ഉള്ളിൽ കനലാണ്, മനസ്സ് വിങ്ങി പോട്ടാണ്. ഇതിനുള്ള ഒരു ഉത്തരവും എനിക്ക് പറയാൻ കഴിയില്ല, യുവത്വം എന്റെ ജീവിതത്തിലെ, ഏറെ പ്രയാസകരമായ ഒരു പരീക്ഷണ ഘട്ടമാണ്, ഞാൻ അറിഞ്ഞിട്ടും അറിയാതെയും ചെയ്തു പോയ കുറ്റത്തിന്റെയും, പാഴാക്കിയ സമയത്തിന്റെയും കണക്ക് ചെറുതല്ല.
പലപ്പോഴും മനസ്സ് നോവുമ്പോഴും, സങ്കടം അതികരിക്കുമ്പോഴും ഞാൻ മറക്കാൻ പലപ്പോഴും സമയത്തെ പാഴാക്കിക്കളഞ്ഞിട്ടുണ്ട്...ഇതല്ലാതെ എത്ര എത്ര കാര്യങ്ങൾ.
ഒരു മനുഷ്യനാവാതെ വേറെ ആരെങ്കിലും ആയി ജനിക്കാൻ ഭാഗ്യമുണ്ടായെങ്കിൽ എന്ന് കരുതുമ്പോഴേക്കും, സുജൂദിന്റെയും, പ്രാർത്ഥനയുടെയും കുറിച്ചൊക്കെ ഓര്മ വെറും. പടച്ചോനെ ഇത്ര അറിയാനും, അടുക്കാൻ ശ്രമിക്കാനും എനിക്ക് കഴിഞ്ഞെത് മനുഷ്യനായത് കൊണ്ട് മാത്രമാണ്.
പല കാര്യങ്ങളും പടച്ചോനെ പേടിച്ചു ഞാൻ മാറ്റി വെച്ചിട്ടുണ്ട്, അത് കൊണ്ട് ഇനി അങ്ങോണ്ട് പടച്ചോൻ വേണ്ടി പല കാര്യങ്ങളും വേണ്ടെന്ന് വെക്കാൻ എനിക്ക് കഴിയും.
എത്ര തൗബ ചെയ്ത മഹാ പാപിയാണ് ഞാൻ...
ഖുർആന്റെ വെളിച്ചത്തിലുള്ള ഒരു ജീവിതം നേടിയെടുക്കാൻ എത്ര കഷ്ടപ്പാടും ഞാൻ സഹിക്കും, അതിനു എന്റെ മനസ്സ് പാക പെടുത്തി തരണേ യ അല്ലാഹ്.
ഉറങ്ങാൻ ഇടക്ക് പേടിതോന്നും, എണീക്കുമ്പോഴേക്കും തുടങ്ങും പാപത്തിന്റെ കണ്ണീർ ഒഴുകാൻ, ഇതിനാൽ ഇന്നെനിക്ക് ഒന്നിനും കഴിയുന്നില്ല, ഞാൻ എന്ത് ചെയ്യും ഈ ജീവിതത്തിൽ, സമയം പാഴാക്കാതെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ.