കാലം 2012 മാസവും വർഷവും വ്യക്തമായി ഓർക്കുന്നില്ല, ഇതുതന്നെ ആകണം. ഉപ്പ പറയുന്ന പോലെ തിരുന്നാവായ ഗ്രാമപഞ്ചായത്തിൽ ആദ്യമായി ഇന്റർനെറ്റ് വെക്കുന്ന ഏക വീട് ഞങ്ങളുടേതാണ്. അതേയ് ആകുമായിരിക്കാം, ഞാൻ ഇന്നേ വരെ ഈ ഗ്രാമത്തിലെ വീടുകളിൽ കയറി ഇറങ്ങിയിട്ടില്ല, ഒരുപക്ഷെ എത്ര വീട് സ്ഥിതിചെയുന്നുണ്ടെന്ന് എനിക്കറിയില്ല.
വിഷയം അതല്ല, ഇന്റർനെറ്റ് യുഗം ഇത്ര തരംഗമായതിനു മുൻപ്, നല്ല കാലത് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. പണ്ടൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഐ.ടി എനിക്കൊരു ബുദ്ധിമുട്ടുള്ള വിഷയമല്ലായിരുന്നു, അതുപോലെ ഹിന്ദി യും. കാരണം വീട്ടിൽ ടി.വി ഇല്ലാത്തതിനാൽ, കമ്പ്യൂട്ടറിൽ നല്ല രീതിയിൽ സീരിയൽ, കാർട്ടൂൺ, നല്ല സിനിമകൾ, പാട്ടുകൾ ഒക്കെ ആവശ്യത്തിലേറെ വശത്താക്കിയിരുന്നു.
പണ്ടൊക്കെ കമ്പ്യൂട്ടറിന്റെ മുന്നിൽ നില്ക്കാൻ നല്ല ക്യൂ ആയിരുന്നു, താത്താരുടെ കഴിഞ്ഞാൽ കിട്ടുന്ന അവസരം നല്ല രീതിയിൽ ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ എന്ത് കാണണം, ഏതു സൈറ്റിൽ എങ്ങനെ എഴുതി കൊടുത്തലായിരുന്നു ഉദ്ദേശിച്ചത് കിട്ടാമെന്നറിയായിരുന്നു.
ഇന്ന് ഒന്ന് എടുക്കുമ്പോൾ അടുത്തതിലേക്ക് തെന്നി മാറുന്ന അവസ്ഥയാണ്.
അതെ വര്ഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന 'ജിഷ' ചേച്ചിക്ക് 'നിലവിളക്ക്' എന്ന സീരിയൽ ഏറെ പ്രിയപ്പെട്ടതായിരുന്നു. രാവിലെ വന്നാൽ, നിലവിളക്ക് ഇടാനാണ് പറയുക, ഏറെ പ്രിയപ്പെട്ട ചേച്ചി ആയത്കൊണ്ട്, വേഗത്തിൽ അത് ഇട്ടുകൊടുക്കും ഞാൻ ആത്യമായി മലയാളത്തിൽ കണ്ട സീരിയൽ അതായിരിക്കും,കുടുംബ പശ്ചാത്തലവും, സാഡിസവും നിറഞ്ഞ ആ സീരിയലുകൾ എന്നെ മടുപ്പിച്ചു, ഇന്നും അതിലെ ചില ഗാനങ്ങൾ, സീനുകൾ ഓർമയിൽ പതിയാണ്. പിന്നെ പാരിജാതം, പരസ്പരം, അങ്ങനെ പോകുന്നു....
ആദ്യമായി യൂട്യൂബിൽ ഒരു വീഡിയോ കണ്ടു കരഞ്ഞത്, ജെര്മനോ, ഇംഗ്ലീഷോ ഭാഷയിൽ അവതരിപ്പിച്ച ഷോർട് ഫിലിം കണ്ടിട്ടാണ്,- (The Most ) അതിലെ കേന്ദ്ര കഥാപാത്രം കുട്ടിയും അച്ഛനും, അവരുടെ ജീവിതവും, റെയിൽവേ തൊഴിലാളിയായ അച്ഛൻ ഒരിക്കെ ഒരു വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു, ഒന്നെങ്കിൽ സ്വന്തം മകൻ, അല്ലെങ്കിൽ ട്രയിനിലെ എല്ലാ യാത്രക്കാരും മരിക്കുന്ന സന്ദർഭം, സ്വന്തം മകനെ തന്റേതല്ലാത്ത കാരണത്താൽ, മരണത്തിലേക്ക് ബലി നൽകേണ്ട ആ സാഹചര്യം കണ്ടു ഞാൻ അന്ന് കൊറേ കരഞ്ഞു, വീണ്ടും കാണുവാൻ പിന്നെ ഞാൻ നിന്നിട്ടില്ല. അതിലഭിനയിച്ച അച്ഛന്റെ കണ്ണുനീർ, വറ്റാത്ത ഓർമയായി എന്റെ ഓർമയിൽ നിഴലിക്കുന്നു.
പിന്നെ ഒട്ടനവധി ഹിന്ദി സീരിയൽ കണ്ടു തീർത്ത നാളുകൾക്ക് സാക്ഷിയായി ആ വർഷങ്ങൾ,അതുകൊണ്ട് തന്നെ ഹിന്ദി അനായാസമായി കൈകാര്യം ചെയ്യാൻ സാധിച്ചു. ഭാഷയോടും, എഴുത്തിനോടും എനിക്കേറെ ഇഷ്ട്ടം വന്നു തുടങ്ങിയത്, ഹിന്ദി അറിഞ്ഞെത്തിനു ശേഷമാണ്.
ഇന്ന് കുറെ ഒക്കെ മറന്നു പോയെങ്കിലും, വീണ്ടും സ്വയത്തമാക്കണം എന്നെങ്കിലും.
കംപ്യൂട്ടറിലൂടെ ഞങ്ങൾ ലോകം കണ്ടു, ഭാഷ പഠിച്ചു, എല്ലാവരും ഒത്തുചേരുന്ന ഇടമായി അന്നാളുകൾ ഞാൻ ഓർത്തെടുക്കുന്നു.
എന്നിട്ടും ഉപ്പാക്കുള്ള സംശയം - ഇത്രയൊക്കെ സ്വന്തം മക്കൾക്ക് കിട്ടിയിട്ടും എന്തുകൊണ്ട് അവർ നല്ല നിലയിൽ എത്തിയില്ല?
കംപ്യൂട്ടറിലൂടെ ഞങ്ങൾ ലോകം കണ്ടു, എന്നാൽ ലോകം കണ്ടത് ഞങ്ങൾ 'പെൺകുട്ടിയോൾ' അല്ലെ?.......എന്നതാണ് !





No comments:
Post a Comment