ഓർമ്മയിൽ തങ്ങി നിൽക്കുന്ന ആദ്യത്തെ കളിപ്പാട്ടം, പണ്ട് വാടക വീട്ടിൽ വളർന്നപ്പോൾ ആണ്. കുടുംബവും സാമ്പത്തികഭരമായും വളർന്ന എന്റെ കൊച്ചു കുടുംബത്തിന് പുതിയ വീടെന്ന സ്വപ്നം അനിവാര്യമായിരുന്നു. വാടക വീട്ടിലോട്ട് മാറിയത് എനിക്കെന്നും നല്ല ഓർമ്മകൾ ആണ് സമ്മാനിച്ചതെങ്കിലും, നിഴലായി കൂടെ വന്നൊരു പ്രയോഗം ഇന്നും കനലായി എരിയുകയാണ്. "കാട്ടുമക്കൾ '' എത്ര കളഞ്ഞാലും ജീവിതസാഹചര്യങ്ങൾ ഓർമിപ്പിക്കും വിധം ഇതെന്നും കൂടെ ഉണ്ട്.
ഇതിന്റെ ഒക്കെ പുറമെ എന്റെ കുട്ടിക്കാലം സുന്ദരമാക്കിയ നിമിഷങ്ങൾ ആയിരുന്നു വാടക വീട്ടിലെ ജീവിതം, കളിയ്ക്കാൻ കൂട്ടുക്കാർ, എന്റെ പൊട്ടിത്തെറിക്ക് കൂട്ട് നിന്ന ആ കൊച്ചുവീട്. അതിൽ ഇപ്പോഴും കെയറി ചെല്ലുമ്പോൾ അഥിതിയെ പോലെ സ്വീകരിക്കാൻ ആരേലും കാണും. കുറച് വർഷങ്ങൾക്ക് മുന്നേ അവിടെ കെയറി ചെന്നപ്പോൾ, അച്ഛനും മകനുമായി കഴിയുന്ന ആ കുടുംബം എന്നെയും , എന്റെ താത്താനെയും മതിവരുവോളം സ്വീകരിച്ചു, ആദ്യമായി
പിയാനോ' തൊട്ടതും അവിടെ നിന്നാണ്. നിങ്ങൾ ആരാണ് മക്കളെ എന്ന് ചോദ്യത്തിന് "പണ്ട് ഞങ്ങളും ഇവിടെയ താമസിച്ചിരുന്നത്' എന്ന് പറഞ്ഞപ്പോഴേക്കും കെയറിക്കോ എന്ന് പറഞ്ഞു വീടിന്റെ ഉള്ളിലോട്ട് ക്ഷണിച്ചതും , കുറച്ചു കഴിഞ്ഞപ്പോൾ സ്വബോധം വന്നപ്പോൾ അവരോട് പറയാതെ അവിടെ നിന്നും ഇറങ്ങിയത് ഇന്നും ഓർക്കുന്നു.
ആ വീട് ഇന്നും അവിടെ നിലകൊള്ളുന്നു, പല കുടുംബത്തിന്റെയും സ്വപ്നങ്ങളൂം, തകർച്ചയും , വേദനയും എല്ലാം അതിന്റെ ഓരോ തൂണിനും ഭാരം നല്കുന്നുണ്ടാകാം.
ആദ്യമായി ഓർമയിൽ നിൽക്കുന്ന കളിപ്പാട്ടം സമ്മാനിച്ചത് ആ വീട്ടിലെ കാക്കയാണ്. ഞങ്ങളുടെ വാടക വീടിന്റെ ഉടമസ്ഥന്റെ മകൻ. ഒരു നീലയും പിങ്കും കലര്ന്ന പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും അടങ്ങുന്ന ഡിന്നർ സെറ്റ് പോലെ കളിയ്ക്കാൻ പറ്റുന്ന ഒന്ന്. അന്ന് ആ വഴി തുടങ്ങുന്നത് ഒരു പീടികയിൽ നിന്നാണ് , അതിന്റെ ബാക്കിൽ ആ അങ്ങാടിയുടെ ചുറ്റളവിൽ കഴിയുന്ന എല്ലാ കുട്ടികളും പേടിച്ചു വളർന്ന മദ്റസാ. (ഞങ്ങൾ ഒഴികെ.) ആ പീടിക നിറയെ ഫാൻസിയും, കളിസമാനങ്ങളും നിറഞ്ഞ ഒരു കടയാണ്. അതിന്റെ നേരെ അടുത്തായി മിട്ടായും, ചെറു പീടികയും ഉണ്ട്. കൊറേ വര്ഷം അതിന്റെ ഒരു ഓർമ്മ എന്നിൽ അവശേഷിച്ചിരുന്നു , എന്നാൽ ഇന്ന് എനിക്ക് ആ കടയുടമയുടെ മുഖം മാത്രമേ ഓര്മയൊള്ളു, അവിടെ ഇപ്പോൾ സൂപ്പര്മാര്ക്കറ്റും, പിന്നെ മില്ലുമൊക്കെ വന്നു ആകെ മാറി.
അവിടെ നിന്നും എനിക്ക് മേടിച്ചു തന്ന ആ കളിപ്പാട്ടം, ഞാൻ കുറെ കാലം കൊണ്ട് നടന്നു. എന്നിലെ കുട്ടിത്തം നിലച്ചപ്പോൾ അതെല്ലാം അവിശിഷ്ടങ്ങൾക്കിടയിൽ ഞാൻ കൊണ്ടിട്ടു.
കൊറേ വർഷങ്ങൾ ഞാൻ ഓർമയിൽ മാത്രം സൂക്ഷിച്ചു വെച്ച ആ കളിപ്പാട്ടം, വീണ്ടും ജീവനോടെ വിതുര നാട്ടിൽ നിന്നും സന്ദർശകനായി വന്ന ആ കാക്കാനെ വീണ്ടും കണ്ടപ്പോൾ തെളിഞ്ഞു, അസ്തമന സൂര്യൻ വീണ്ടും നിലതെറ്റി വന്നപോലെ ഓർമ്മകൾ ഓരോന്നായി ഓർത്തടുത്തു.
അന്ന് ഞാൻ സന്തോഷവതിയായിരുന്നു, ഇന്ന് ആ സന്തോഷം തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അന്നത്തെ പോലെയുള്ള സ്നേഹം കാണിക്കുന്ന മനുഷ്യനല്ല കാലം തികയുമ്പോൾ തെളിയുന്നത്.
അത് കൊണ്ട് അന്ന് കണ്ട അവസാന നിമിഷത്തോടെ ഞാൻ എല്ലാം അവിടെ കൊണ്ട് അവസാനിപ്പിച്ചു, കളിപ്പാട്ടവും എനിക്കന്നു തന്ന നല്ല ഓർമകളും, ഒരു ചിരിയിൽ മടക്കി.
കാലം അവനവന്റെ ജീവിതത്തിലേക്ക് തെന്നിമാറുകയാണ്.
അത് എല്ലായ്‌പോഴും അങ്ങനെ ആണ്.


No comments:
Post a Comment