പൊതുവെ ഈദിൽ കുറച്ച ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങുന്നതാണ്
എന്നാൽ ഈ പ്രാവശ്യം എല്ലാം തികച്ചും വ്യത്യസ്തമാണ്.
പെരുന്നാൾ കോടി എടുത്തത് വരെ പെരുന്നാൾ രാവിനാണ്. മൈലാഞ്ചിയും , പാട്ടും ഒക്കെ ആയി തുടങ്ങുന്ന രാവിൽ , തികച്ചും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് ഓരോ പെരുന്നാളും.
പണ്ടൊക്കെ ഞങ്ങൾ ആറുപേരും ഉള്ളൊരു പെരുന്നാളിൽ നിന്നും, ചുരുങ്ങി ഇപ്പോൾ മൂന്നു പേരിലോട്ട് ഒതുങ്ങി, പെരുന്നാൾ പൊലിവ്, പെരുന്നാൾ ഇശൽ, എന്നൊക്കെ പേരിട്ട വിളിക്കുന്ന ഓരോ പെരുന്നാൾ നിമിഷവും അസ്തമന സൂര്യൻ പെയ്തിറങ്ങാൻ കാത്തു നിൽക്കുന്ന മൂടൽ മേഘത്തെയും പ്രീതീക്ഷിക്കുന്ന പോലെ ആണ്.
ഇത്തവണയും എന്റെ കിനാവിനും, പ്രാർത്ഥനകൾക്കും മാറി കടന്ന് ആർത്തവം നേരത്തെ തുടങ്ങി, പെരുന്നാൾ ദിവസത്തിന്റെ അതിരാവിലെയുള്ള കുളി, നമസ്കാരം, പ്രാർത്ഥന, എല്ലാം ഒരു മായം പോലെ ഒലിച്ചുപോയി. എന്നാലും അതിരാവിലെ കിട്ടുന്ന ആ തക്ബീർ മൊഴികളുടെ രാഗവും, അന്തരീക്ഷം പടച്ചവനെ സ്തുതിക്കുന്ന നേരം , അതൊരു കുളിരു കോരുന്ന നേരമാണ്. ഒട്ടും താമസിക്കാതെ നേര്ത്ത എണീറ്റ്, കുളിയും പുതു വസ്ത്രവും അണിഞ്ഞ് ഇനി എന്താ ചെയ്യാമെന്ന നിലക്ക് അങ്ങനെ ഇരിക്കുമ്പോൾ, ചായ കുടിക്കാൻ സമയമായി..
എല്ലാ പെരുന്നാൾ ദിവസത്തെ പോലെ തന്നെ പഴംപൊരിയും ചായയും, പിന്നെ എല്ലാ ഈദിലും കൂടുന്ന ഉപ്പാടെ പ്രിയപ്പെട്ടവരും ഒത്തുകൂടി, കുറച്ചു ഫോട്ടോസ് ഇടുത്തുകൊടുത്തു, അടുത്ത പ്ലാൻ എന്താകും എന്ന ചിന്തയിൽ അങ്ങനെ ഇരിക്കവേ..
പുറത്തിറങ്ങാൻ തീരുമാനിച്ചു, എല്ലാ പെരുന്നാൾക്കും പൊതുവെ വീട്ടിൽ സദ്യ ആകുമ്പോൾ ബാക്കിയുള്ള വീട്ടിലേക്ക് പെരുന്നാൾ ആശംസകൾ അറിയിക്കാൻ പോകാറില്ല, എന്നാൽ ഇപ്രാവശ്യം മൊഹബത്തിന്റെ ബിരിയാണി എന്റെ വീട്ടിലും അതിഥിയായി , അങ്ങനെ നേരം കിട്ടിയ ഞാൻ എല്ലാ വീടുകളിലും കെയറി ഇറങ്ങി..
നീ ആകെ മാറിയല്ലോ, നല്ല ലുക്ക് ആയല്ലോ, എന്ത് തോന്നി ഇങ്ങനെ വീട്ടിലൊട്ടൊക്കെ വരാൻ, എന്നീ ചോത്യങ്ങൾ ആവർത്തന പത്രമായിരുന്നു, എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ഓരോരുത്തരെയും മുഖത്തു പ്രത്യക്ഷപെടുന്ന സന്തോഷമാണ് , അവർക്കുള്ള ആനന്ദം, ഒരു അതിഥിയെ സ്വീകരിക്കാൻ കാണിക്കുന്ന ആവേശം എല്ലാം എന്നെ ഉത്സാഹപ്പെടുത്തി,
ഇനി ഒരു പെരുന്നാൾ അല്ല എല്ലാ പെരുന്നാളും ഇതുപോലെ സന്ദർശകർ നിറയുന്ന , കളിചിരികൾ മുഴങ്ങുന്ന, ഒരു പാട് സന്തോഷം നിറക്കുന്ന
നിമിഷങ്ങൾ ഓരോ കുടുംബത്തിലും, വീട്ടിലും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം എല്ലാ പെരുന്നാളും നന്മകൾ മാത്രം സമ്മാനിക്കട്ടെ.


No comments:
Post a Comment