ഇന്ന് രാവിലെ 7 :00 മാണി യോടടുത്ത സമയം, അടുത്ത വീട്ടിലെ കുഞ്ഞാപ്പുകാക്ക തന്റെ പേരക്കുട്ടിയെ മദ്‌റസയിൽ കൊണ്ടാക്കുകയാണ്, നാട്ടിലെ മദ്രസയിൽ പോയിട്ടില്ല, വലുതാകുമ്പോൾ ആഗ്രഹിച്ചിരുന്നു നല്ല മക്കന ഒക്കെ ഇട്ടു, പർദയും ഇട്ട്, അതിരാവിലെ റോഡരികിൽ കൂടെ നടന്നു പോകാനൊക്കെ. പക്ഷെ നടന്നില്ല..
ജീവിതത്തിൽ 5 ആം ക്ലാസ് വരെ മാത്രമേ മദ്രസയിൽ പോയിട്ടുള്ളൂ, മദ്റസയെ കുറിച്ച ഓർക്കുമ്പോൾ ഇന്നു ഓര്മ വരുന്നത് എനിക്ക് ഇഷ്ട്ടപ്പെടാത്ത ഉസ്താതും, അഞ്ചിൽ പഠിപ്പിച്ച പ്രിയപ്പെട്ട മജീദ് ഉസ്താതും മാത്രം.
രണ്ടും വ്യത്യസ്ത സ്വഭാവക്കാരാണ്, മജീദ് ഉസ്താത് ആയിരുന്നു മദ്റസ കാര്യങ്ങൾ എല്ലാം സ്കൂളിൽ നോക്കി നടത്തിയിരുന്നത്, ആൾടെ ഒരു കണ്ണ് മങ്ങിയതായിരുന്നു, കാണുമ്പോൾ തന്നെ പണ്ടൊക്കെ പേടിച്ചിരുന്നു, എല്ലാരെ ക്കാളും അന്ന് ഞാൻ ആ ഉസ്താദിനെ പേടിച്ചു.
ചില അധ്യാപകരെ നമ്മൾ ഓർത്തു പോകും കാലങ്ങൾ കഴിഞ്ഞാലും അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് മജീദ് സാറും. മുൻപത്തെ ക്ലാസ്സിലെ മദ്‌റസയിൽ ഉസ്താദിന്റെ കയ്യിൽ നിന്ന് വേസ്റ്റ് ഇടുന്ന ബാസ്കറ്റ് കൊണ്ട് അടി കിട്ടിയിട്ടുണ്ട്, ഏറെ വൃത്തികെട്ടതും എന്നാൽ തന്നെ മോശം അനുഭവം ഉണ്ടാക്കിയ ഓർമകളാണ് ആ ഉസ്താതിൽ നിന്ന് എനിക്ക് കിട്ടിയത്, ഇന്ന് ഞാൻ അദ്ദേഹത്തിന്റെ പേര് ഓർക്കുന്നില്ല.
കാണുന്ന പോലെ അല്ല, ആള്...ഒരു പാവാണ്..എന്ന പ്രയോഗത്തിന് ഉചിതമായ വ്യക്തിയാണ് മജീദ് ഉസ്താത്, ഉസ്താദിന്റെ ക്ലാസ്സിൽ പേടി കൊണ്ട് അച്ചടക്കത്തോടെയും, അനുസരണയോടു കൂടിയിൻ ഇരിക്കുമായിരുന്നു. പക്ഷെ പതിയെ ആ പേടിയുടെ താളം മാറി, കൂടെകൂടുന്ന നല്ല വ്യക്തിത്വം ഉള്ള ആളായിരുന്നു.
ഒരിക്കൽ എന്നോട് എറണാകുളത്തേക്ക് എങ്ങനെയാ പോവാ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു, ഇവിടുന്ന് തൃശൂർ, പിന്നെ കോഴിക്കോടെ അത് കഴിഞ്ഞ എറണാകുളം....
അന്ന് ഉസ്താത് പൊട്ടിച്ചിരിച്ചു
ഒരിക്കൽ രാവിലെ തന്നെ വയർ വേദന അസഹ്യമായപ്പോൾ, ഞാൻ കരഞ്ഞു പോയി, ഉസ്താത് പറഞ്ഞു "നീ ബാത്‌റൂമിൽ പോയി നോക്ക്'
അങ്ങനെ തിരിച്ചു വയർ വേദന ഒക്കെ മാറി വന്നപ്പോൾ എന്നോട് പറഞ്ഞു " അപ്പൊ അതായിരുന്നു അനക്ക് വേദന"
സർ പറയുമായിരുന്നു, നിങ്ങൾ കൊറേ വര്ഷം കഴിഞ്ഞു എന്നെ കാണാനെങ്കിൽ എവിടെങ്കിലും വെച്ച്.. "എനിക്ക് ഒരു ഐസ്ക്രീം മേടിച്ചു തന്നാൽ മതി എന്ന്," ....ഇന്ന് ആ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി 9 വർഷമാകുന്നു,
മദ്രസ പഠനം കഴ്ഞ്ഞു 13 വര്ഷം ആയി, പിന്നെ ഞാൻ ഉസ്താദിനെ കണ്ടിട്ടില്ല, പക്ഷെ ഇന്നും പ്രിയപ്പെട്ട ഉസ്തതായി ഞാൻ അദ്ദേഹത്തെ ഓർക്കും, ഒരുപാട് കളിയും ചിരിയും മായി നിറഞ്ഞൊരു ക്ലാസ്സ്മുറി ആയിരുന്നു അഞ്ചാം ക്ലാസ്സിലെ മദ്രസ, ആ ലൈബ്രറി കുള്ളിലെ അഞ്ചാം ക്ലാസ് മദ്രസയും മജീദ് ഉസ്താതും എന്നും ഓർമ്മയിൽ ഉണ്ടാകും,

